എന്മകജെ : BOOK REVIEW. SNEHA XI-SCIENCE-2021-22
കാസര്‍ഗോഡ് ജില്ലയിലെ ബാലഗ്രാമം എന്ന പ്രദേശത്ത് ജനിച്ച് ,മലയാള ഭാഷക്ക് ഏറെ സംഭാവനകള്‍ നല്‍കിയ എഴുത്തുക്കാരന്‍ അംബിക സുതന്‍ മാങ്ങാടിന്‍റെ പ്രശസ്തമായ കൃതിയാണ് ‘’ എന്മകജെ’’ കാസര്‍ഗോഡ് ജില്ലയിലെ ഒരു ഗ്രാമത്തിന്‍റെ പേരാണ് എന്മകജെ. നായകനായ നീലകണ്ഠന്‍റെ എതിര്‍പ്പിനെ പാടെ അവഗണിച്ച് നായകിയായ ദേവയാനി ഒരു പിഞ്ചുകുഞ്ഞിനെ കൂട്ടി കൊണ്ടു വരുന്നതാണ് കഥയുടെ തുടക്കം . മേലാകെ വൃണങ്ങളും തൊണ്ട കീറാത്തതുമായ ആ പിഞ്ചുകുഞ്ഞിനു ഏഴു വയസ്സുണ്ടെന്ന വാസ്തവം അവരെ അത്ഭുതപ്പെടുത്തുന്നതോടെ ,മനുഷ്യരുടെ ഇടയില്‍ നിന്ന് സ്വന്തം പേരുപ്പോലും ഉപേക്ഷിച്ചുകൊണ്ട് അവര്‍ ജടധാരി മലയിലേക്ക് കുടിയേറുകയാണ്. പിന്നിട് ആ കുട്ടിയെപ്പോലെ അനവധി വൈകല്യങ്ങള്‍ ഉള്ള ഒരുപാട് മനുഷ്യരെ കാണാനിടയാവുന്നു .അവിടെയുള്ള ഭൂതങ്ങളുടെ ശാപമാണ് വൈകല്യത്തിന് കാരണം എന്നവര്‍ വിശ്വസിച്ചു . എന്നാല്‍ വന്‍കിട കശുവണ്ടി കൃഷി നടത്തുന്ന എന്മകജയില്‍ കൃഷിക്ക് കീടനാശിനിയായി ഉപയോഗിക്കുന്ന ENDOSULFAN എന്ന രാസ വിഷമാണ് ഈ ദുരിതത്തിനു കാരണം എന്നവര്‍ വൈകാതെ തിരിച്ചറിയുന്നു . എന്മകജെ ഗ്രാമത്തെ ഈ ദുരിതത്തില്‍ നിന്ന് കരകയറ്റാന്‍ എത്തിയ പ്രധിനിധിയ...