ഘാതകന്‍ - കെ.ആര്‍ .മീര : BOOK REVIEW – ATHISHA .CLASS XI (SCIENCE) 2021-22

 


മലയാളത്തിലെ ശക്തമായ സ്ത്രിപക്ഷ എഴുത്തുകാരി എന്ന നിലയില്‍ ശ്രദ്ധേയയാണ് കെ.ആര്‍ .മീര .

ഫെമിനിസത്തിനെ ശരിയായ രീതിയില്‍ അവതരിപ്പിക്കുന്ന മലയാള എഴുത്തുക്കാരികളില്‍ ഒരാള്‍ കൂടിയാണ് കെ .ആര്‍ .മീര

പുരുഷാധിപത്യ മേഖലയായ എഴുത്തില്‍ തന്‍റെതായ ഒരു സ്ഥാനം കുറഞ്ഞ സമയം കൊണ്ട് തന്നെ മീര നേടിയെടുത്തു .

സ്ത്രി കഥാപാത്രങ്ങളെ ശക്തമായ രീതിതിയില്‍ അവതരിപ്പിച്ച് ,അവരെ കേന്ദ്ര കഥാപാത്രമാക്കി കഥയെ കൊണ്ടുപോകുന്ന രീതിയാണ് മീരയുടെത് എന്ന്‍ എടുത്തു പറയേണ്ട ഘടകമാണ്.

‘’ഘാതകന്‍’’  ഈ അടുത്ത കാലത്ത് ഇറങ്ങിയ മീരയുടെ ഏറ്റവും പുതിയ നോവലുകളില്‍ ഒന്നാണ് . ശക്തമായ സ്ത്രി കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ മുന്നോട്ടു പോകുന്ന ത്രില്ലര്‍ രീതിയില്‍ എഴുതിയ നോവലാണ്‌ ‘’ഘാതകന്‍ ‘’.

സ്ത്രി ശാക്തീകരണം എന്നാ സങ്കല്പത്തെ ശക്തമായി അനുകൂലിക്കുന്ന ഘടകങ്ങളെ ധാരാളമായി ഈ കൃതിയില്‍ കാണാന്‍ സാധിക്കുന്നു .

നാല്പതു വയസ്സ് കടന്നാലും ഒരു സ്ത്രിക്ക് തനിയെ ജീവിക്കാനാകുമെന്ന  ധൈര്യം പകര്‍ന്നു തരുന്ന കേന്ദ്ര കഥാപാത്രത്തെ നോവല്‍ ഭംഗിയായി വരച്ചു കാട്ടുന്നു .

മരണത്തെ മുന്നില്‍ കണ്ടിട്ടും തന്‍റെ ഘാതകനെ അന്യോഷിച്ചിറങ്ങുന്ന ശക്തമായ സ്ത്രി കഥാപാത്രമാണ് നായിക – സത്യപ്രിയ .

നായകി കേന്ദ്രികൃത കഥയാണെങ്കില്‍ പോലും വായനക്കാരുടെ  മനസ്സിനെ സ്വാധിനിക്കുന്ന കഥാപാത്രം അമ്മയുടെതാണ് . ജീവിതത്തില്‍ പല കഷ്ടപ്പാടുകള്‍ക്കു നടുവിലും ശക്തമായി നിന്ന ആ  സ്ത്രി കഥാപാത്രത്തോട് വായനാക്കാര്‍ക്ക്  ആരാധന തോന്നുന്നത് സ്വാഭാവികമാണ് .

തന്‍റെ ജീവിതത്തെയും മരണത്തെയും  തേടി നായകി ഒറ്റക്ക് നടത്തുന്ന യാത്രയാണ് കൃതിയില്‍ പ്രതിപാദിക്കുന്നത് . നശ്വരമായ ബന്ധങ്ങളുടെ മേല്‍ പടുത്തുയര്‍ത്തിയ ജീവിതമാണ് എല്ലാവരുടെയും എന്ന് ഈ നോവല്‍  നമ്മെ ഓര്‍മ്മപ്പെടുത്തുന്നു .

അതിഷ.

CLASS XI (SCIENCE) 2021-22


Comments

Popular posts from this blog

SCIENTIFIC PROGRESS IN INDIA AFTER INDEPENDENCE : MUHAMMED ASIL PARI CLASS . X.A

നിശബ്ദ സഞ്ചാരം : അശ്വതി എ .എസ് .XII A. 2021-22