നിശബ്ദ സഞ്ചാരം : അശ്വതി എ .എസ് .XII A. 2021-22

 നിശബ്ദ സഞ്ചാരം

അശ്വതി എ .എസ്  .XII A. 2021-22

 

തികച്ചും പരിചിതമായോരിടം .

 ഇരു വശങ്ങളിലും വഴിയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഒരു പാട് മരങ്ങള്‍......അവ ഇലപൊഴിഞ്ഞു വേനലിനെ വരവേല്‍ക്കാനെന്ന പോലെ നില്‍കുകയാണ്‌ .

അങ്ങ് ദൂരെ നീണ്ടു കിടക്കുന്ന നടപ്പാത .

പകലിന്‍റെ വെളിച്ചത്തില്‍ നിന്നും തികച്ചും മനോഹരമാണ് രാത്രിയുടെ നിഴലില്‍ അവ കാണാന്‍ .

തീര്‍ത്തും നിശബ്ധത .

ആ വഴി ഒരിക്കലും തീരാതെ തുടര്‍ന്ന് കൊണ്ടേയിരിക്കണം എന്ന് ഓരോ രാത്രിയിലും അതിലൂടെ നടക്കുബോള്‍ ഞാന്‍ ആലോചിക്കാറുണ്ട് .

ഒരു ചീവീടു പോലും എന്നെ അലോസരപ്പെടുത്തുന്നില്ല .എങ്ങും ഇരുട്ടും നിശബ്ധതയും  മാത്രം .

തണുത്ത കാറ്റ് .

എന്നും ഇതിലൂടെ നടക്കുന്നത് ,എന്തോ പണ്ടു തൊട്ടേ എനിക്ക് ഇഷ്ടമാണ്.

തനിച്ച് ,

എന്‍റെതായ ചിന്തകളിലൂടെ ,

ഇഷ്ടങ്ങളിലൂടെ ഇനിയും അത് തുടരും ....

ആരുമറിയാതെ ,തികച്ചും ഒരു നിശബ്ദ സഞ്ചാരിയായി ..................

 

Comments

Popular posts from this blog

SCIENTIFIC PROGRESS IN INDIA AFTER INDEPENDENCE : MUHAMMED ASIL PARI CLASS . X.A

ഘാതകന്‍ - കെ.ആര്‍ .മീര : BOOK REVIEW – ATHISHA .CLASS XI (SCIENCE) 2021-22