എന്മകജെ : BOOK REVIEW. SNEHA XI-SCIENCE-2021-22
കാസര്‍ഗോഡ് ജില്ലയിലെ ബാലഗ്രാമം എന്ന പ്രദേശത്ത് ജനിച്ച് ,മലയാള ഭാഷക്ക് ഏറെ
സംഭാവനകള്‍ നല്‍കിയ എഴുത്തുക്കാരന്‍ അംബിക സുതന്‍ മാങ്ങാടിന്‍റെ പ്രശസ്തമായ
കൃതിയാണ് ‘’ എന്മകജെ’’
കാസര്‍ഗോഡ് ജില്ലയിലെ ഒരു ഗ്രാമത്തിന്‍റെ പേരാണ് എന്മകജെ. നായകനായ നീലകണ്ഠന്‍റെ
എതിര്‍പ്പിനെ പാടെ അവഗണിച്ച് നായകിയായ
ദേവയാനി ഒരു പിഞ്ചുകുഞ്ഞിനെ കൂട്ടി കൊണ്ടു വരുന്നതാണ് കഥയുടെ തുടക്കം .
മേലാകെ വൃണങ്ങളും തൊണ്ട കീറാത്തതുമായ ആ പിഞ്ചുകുഞ്ഞിനു ഏഴു വയസ്സുണ്ടെന്ന വാസ്തവം അവരെ അത്ഭുതപ്പെടുത്തുന്നതോടെ
,മനുഷ്യരുടെ ഇടയില്‍ നിന്ന് സ്വന്തം പേരുപ്പോലും ഉപേക്ഷിച്ചുകൊണ്ട് അവര്‍ ജടധാരി
മലയിലേക്ക് കുടിയേറുകയാണ്.
പിന്നിട് ആ കുട്ടിയെപ്പോലെ അനവധി വൈകല്യങ്ങള്‍ ഉള്ള ഒരുപാട് മനുഷ്യരെ
കാണാനിടയാവുന്നു .അവിടെയുള്ള ഭൂതങ്ങളുടെ ശാപമാണ് വൈകല്യത്തിന് കാരണം എന്നവര്‍
വിശ്വസിച്ചു . എന്നാല്‍ വന്‍കിട കശുവണ്ടി കൃഷി നടത്തുന്ന എന്മകജയില്‍ കൃഷിക്ക്
കീടനാശിനിയായി ഉപയോഗിക്കുന്ന
ENDOSULFAN എന്ന രാസ വിഷമാണ് ഈ ദുരിതത്തിനു കാരണം എന്നവര്‍ വൈകാതെ തിരിച്ചറിയുന്നു .
എന്മകജെ ഗ്രാമത്തെ ഈ ദുരിതത്തില്‍ നിന്ന് കരകയറ്റാന്‍ എത്തിയ പ്രധിനിധിയായാണ്
നീലകണ്ഠനെ ഗ്രാമീണര്‍ കണ്ടത് . എന്നാല്‍ രാഷ്ട്രിയ പ്രസ്ഥാനങ്ങള്‍ ജനങ്ങളെ
പ്രശ്നങ്ങളില്‍ നിന്ന്‍ രക്ഷിക്കുന്നതിനു പകരമായി വ്യാജ റിപ്പോര്‍ട്ടുകള്‍ നിര്‍മ്മിക്കുകയും
ENDOSULFAN തളിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തത് .
നീലകണ്ഠനും ദേവയാനിയും ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന മറ്റു പലരും ഭീഷണികള്‍
നേരിട്ടിട്ടും പതറാതെ പോരാടുന്നു .ശത്രുക്കള്‍ ജീവന്‍ അപായപ്പെടുത്താന്‍
ശ്രമിച്ചപ്പോള്‍ പഞ്ചി എന്ന വൈദ്യന്‍ അവരെ രക്ഷപ്പെടുത്തുന്നു .
‘’ഈ ദുരന്തത്തില്‍ നിന്ന് എല്ലാവരെയും
രക്ഷിക്കാന്‍ നിങ്ങള്‍ ജീവനോടെയിരിക്കണം ‘’ എന്ന്‍ പറഞ്ഞ് രക്ഷപ്പെടാനായി
ദേവയാനിക്കും നീലകണ്ഠനും പഞ്ചി വഴിയൊരുക്കുന്നു .
അവര്‍ ഒരു ഗുഹയിലേക്ക് കയറുകയാണ് . വസ്ത്രമടക്കമുള്ള എല്ലാ ബന്ധനങ്ങളില്‍
നിന്നും സ്വതന്ത്രമായി . അഭയം പ്രാപിച്ചെത്തിയ മൃഗങ്ങളുടെയും പക്ഷികളുടെയും കൂടെ
അവര്‍ നില്‍കുമ്പോള്‍ മഹാബലിയുടെ പുനര്‍ജന്മമായി അവതരിച്ച കഴുത്ത ഗാംഭീര്യമായ
ശബ്ദത്തോടെ പറയുന്നു :
‘’എല്ലാവരും കേള്‍ക്കണം .എനിക്ക് പറയാനുണ്ട് പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ‘’
ഇങ്ങനെയാണ് എന്മകജെ എന്ന നോവല്‍ അവസാനിക്കുന്നത് .
എന്നാല്‍ അതൊരു അവസാനമയിരുന്നില്ല,എല്ലാത്തിന്‍റെയും തുടക്കമാണ് എന്നാണ് ഞാന്‍
വിശ്വസിക്കുന്നത് .കുന്നുകളുടെ ഗ്രാമമാണ് എന്മകജെ. ജടധാരിഭൂതത്തിന്‍റെ കോപമാണ് ഈ
രോഗം എന്ന് വിശ്വസിച്ച പച്ചയായ മനുഷ്യര്‍ . എന്നാല്‍ പലരുടെയും ശ്രമത്തിന്‍റെ
ഫലമായി കേരളത്തില്‍ ENDOSULFAN നിരോധിക്കപ്പെട്ടു .
വായനക്കാരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച ,ഗ്രാമീണര്‍ക്ക് ENDOSULFAN മൂലമുണ്ടായ വിപത്തുകള്‍ എടുത്തു
കാണിച്ച ഈ കൃതി അംബിക സുതന്‍ മാങ്ങാടിന്‍റെ ഒരു വിജയം കൂടിയാണ് ......
Comments
Post a Comment