ചിന്തയുടെ അവകാശി : ആര്യ .എം .XII (COMMERCE)2021-22

ചിന്തയുടെ അവകാശി

 ആര്യ .എം 

 (കെ .ആര്‍ .മീരയുടെ ഖബര്‍ എന്ന നോവല്‍ നല്‍കിയ വായനാനുഭവത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് എഴുതിയ കവിത) 

 ഓരോ നിമിഷവും ,
 ഓരോ രാത്രിയും
 എണ്ണമറ്റ തിരമാലകളാണ് .
 വെറുതെയല്ല ,അവക്കിത്ര ദൈര്‍ഘ്യം .

 രാത്രിയിലെന്‍ മനം നൂലില്ലാ പട്ടംപോല്‍ വാനില്‍ ഓടിമറയുന്നു . 
 ആഴമില്ലാ ആകാശീഥിയിലെന്‍ 
 ചിന്തയുടെ അവകാശിയെ ഞാന്‍ തേടുന്നു ....

 മനസ്സില്‍ ഖയാലുദീന്‍ തങ്ങളും ഭാവനയും
 ഒരു ചോദ്യ ചിഹ്നമായ് തെളിയുന്നു . 
 അവരില്‍ നിന്നൊരു മോചനത്തിനായ്‌ രാത്രിയെ ഞാന്‍ പുല്‍കി .

 എന്നിരുന്നാലും 

 മനസ്സില്‍ പുഴ്ത്തി വെച്ച പ്രണയത്തിന്‍റെ താളം
 എന്നെ എന്‍റെ മനസ്സിന്‍റെ അവകാശിയിലെത്തിക്കുന്നു. 
 ആ കണ്ണുകള്‍ അവസാന കാഴ്ചയില്‍ എന്നോട് മന്ത്രിച്ചത് ഞാന്‍ കേട്ടിരുന്നോ ?

 അതോ കേട്ടിട്ടും ,കേട്ടില്ലായെന്നു നടിച്ചതോ ?

 ജീവിതയാത്രയില്‍
 എന്നെങ്കിലുമൊരു കൂടിക്കാഴ്ചയുണ്ടെങ്കിതി 
 ആ കണ്ണുകളോട് മാപ്പപേക്ഷിച്ച് രാത്രിയെ പുല്‍കണം.... 
 എന്നെന്നേക്കുമായ്
 അന്നെന്‍ മനം സന്തോഷത്തിന്‍ കൊടുമുടിയിലെത്തും .......................

Comments

Popular posts from this blog

SCIENTIFIC PROGRESS IN INDIA AFTER INDEPENDENCE : MUHAMMED ASIL PARI CLASS . X.A

ഘാതകന്‍ - കെ.ആര്‍ .മീര : BOOK REVIEW – ATHISHA .CLASS XI (SCIENCE) 2021-22

നിശബ്ദ സഞ്ചാരം : അശ്വതി എ .എസ് .XII A. 2021-22