Posts

വഴിവക്കിലെ കിളിക്കൂട് ---------അഭിഷ്ണ . 8 എ.....

Image
  വഴിവക്കിലെ കിളിക്കൂട് അഭിഷ്ണ . 8 എ..... വഴിയോരപാത തന്‍ തണലായി നില്‍ക്കുന്ന അമ്മയാം മാവിന്‍റെ വേരില്‍ നിന്നും അനപത്യതാ ദുഖമെരുന്ന നിന്നുടെ മാനത്തില്‍ നിന്നൊരു പാട്ടുകേള്‍ക്കെ പുല്ലില്ല ,പൂവില്ല ,പുഴയുമില്ല കായില്ല കൂട്ടിനെങ്ങും കിളിയുമില്ല നിദ്രതന്‍ വേളയില്‍ നീ അറിഞ്ഞില്ല നിന്‍ മക്കളോ എങ്ങോ മറഞ്ഞുപോയി. മാര്‍ത്താണ്ഡനുനാരുന്ന നേരത്തു തന്നെ നിന്‍ കൊമ്പത്തിരുന്നോരാ പാട്ട് കേള്‍ക്കെ നിയോ ഉണര്‍ന്നില്ലേ മനസ്സോ നിറഞ്ഞില്ലെ മാനം തെളിഞ്ഞു ചിരിച്ചതില്ലേ . ദല മര്‍മ്മരങ്ങളോ   തഴുകിത്തലോടി ആ മധുരം നാദത്തിന്‍ മനത്താരില്‍ അമ്മയാം മാവേ നീ ഗര്‍ഭം പൂണ്ടിന്നൊരു പൈങ്കിളി കുഞ്ഞിനു ജന്മം നല്‍കാന്‍ നാളുകള്‍ക്കപ്പുറം അമ്മതന്‍ നെഞ്ചത്തു ചാരിക്കിടക്കുന്ന പൈങ്കിളിയോ ചന്ദ്രിക വന്നൊരു നേരത്തുത്തനെയാമ്മ അറിയാതെ എങ്ങു പോയി ? ഉണരുവാന്‍ നേരമായി അമ്മതന്‍ പിടയുന്ന ഹൃദയത്തില്‍ നിന്നാദ്യമായി പാട്ടുകേള്‍ക്കെ പൊട്ടിക്കരഞ്ഞോരാ മാവിന്‍റെ നെഞ്ചിലെ മുരിവെന്നു മായുമെന്നാശങ്കയായ് ഇടറുക ഗാനമോന്നേറ്റു പാടുവാന്‍   കൂടെ ആരുമില്ലാത്തൊരു വേദനയാല്‍ എല്ലാം സഹിക്കാം താര...

യുദാസിന്‍റെ സുവിശേഷം/കെ .ആര്‍ മീര

Image
  യുദാസിന്‍റെ സുവിശേഷം/കെ .ആര്‍ മീര ഭജന .പി പത്ത് .എ.   സമൂഹവും സ്ത്രിയുമാണ് ഇവരുടെ നോവലിന്റെ പ്രധാന പ്രമേയം . കെ .ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന പുസ്തകത്തിനു കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട് . പ്രേമയാണ് കഥയിലെ പ്രധാന കഥാപാത്രം .പ്രേമയുടെ കഥ നമ്മളോട് പറയുന്ന രീതിയിലാണ് കഥ അവതരിപ്പിച്ചിട്ടുള്ളത്.പ്രേമക്ക് യുദാസിനോടുള്ള   പ്രണയമാണ് പ്രധാന പ്രമേയം . കായലിനടുത്താണ് പ്രേമയുടെ വീട് .ഈ കായലില്‍ മിക്ക ദിവസങ്ങളിലും ശവങ്ങള്‍ പോന്താറുണ്ട്‌.ഈ ശവങ്ങളെ കായലില്‍ മുങ്ങി കരക്ക് എത്തിക്കുന്നതാണ് യുദാസിന്റെ ജോലി . യുദാസ് ഒരേ സമയം ഒരു ഒറ്റുക്കാരനും   പഴയ നക്സലെറ്റും ആയിരുന്നു .ഒരിക്കല്‍ കപ കൈയിന്‍ ക്യപില്‍ വെച്ച് അയാള്‍ പോലീസിന്റെ പിടിയിലാവുകയും പോലിസുക്കാര്‍ അയാളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു . അങ്ങനെ അയാള്‍ സുനന്ദ എന്ന ധൈര്യശാലിയായ ഒരു നക്സലെറ്റിനെ ഒറ്റി കൊടുക്കുന്നു . സുനന്ദയോട് അയാള്‍ക്ക് വലിയ ഇഷ്ട്ടവും ബഹുമാനവുമായിരുന്നു .പക്ഷെ പോലിസുക്കാരുടെ ക്രൂരമായ മര്‍ദ്ധനത്തിനു മുന്നില്‍ അയാള്‍ക്ക് സുനന്ദയെ ഒറ്റി കൊടുക്കേണ്ടി വന്നു .അവസാനം അവര്‍ യുദാസിനെ ...

യുദ്ധം എന്തിന് ?.........മീനാക്ഷി കെ .ആനന്ദ്

Image
  യുദ്ധം എന്തിന് ? മീനാക്ഷി കെ .ആനന്ദ്   (ക്ലാസ്സ്‌ എട്ട്.ബി ) പല രാജ്യങ്ങള്‍ തമ്മില്‍ പല പല കാരണങ്ങള്‍ കൊണ്ട് യുദ്ധമുണ്ടാകുന്നു .അതിര്‍ത്തി തര്‍ക്കം മൂലം ഇന്നും ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു .ഇത് വെറും ഉദാഹരണം മാത്രം .വേറെ പല കാരണങ്ങളും യുദ്ധം സൃഷ്ടിക്കുന്നു. യഥാര്‍ത്ഥത്തില്‍ യുദ്ധത്തില്‍ ജയിക്കുന്നവനുംതോല്‍ക്കുന്നു . തന്‍റെ രാജ്യത്തിലെ ഒരു പാട് സൈനികരുടെ ജീവന്‍ നഷ്ടപ്പെടുന്നതിലൂടെ അവരുടെ മക്കള്‍ അനാഥരാവുന്നു .വീടുകള്‍ നിശ്ചലമാകുന്നു.ഒരുപാട് പേരുടെ ഭാര്യമാര്‍ വിധവകളാകുന്നു . യുദ്ധത്തില്‍ ജയിക്കുന്ന രാജ്യം ധീര ജവാന്മാര്‍ക്ക് ബഹുമതികള്‍ നല്‍കുന്നു .അവരുടെ മൃതശരീരം വീടുകളിലേക്ക് എത്തിക്കുന്നു .കുറച്ചുകാലത്തിന്കാര്യങ്ങള്‍ തിരക്കുന്നു . പിന്നിട് ദുരിതങ്ങള്‍ അനുഭവിക്കുന്നത് അവരുടെ കുടുംബം മാത്രം . മരിച്ചവര്‍ മരിച്ചു;എന്നാല്‍ ഒരു പാട് പേര്‍ ഗുരുതരമായ പരിക്കുമൂലം വീടുകളിലേക്ക് മടങ്ങുന്നു .അവരുടെ അവസ്ഥ ദയനീയമാണ് . ഒരു പാട് പേരുടെ ജീവന്‍ ബലി കൊടുത്തും ഒരുപാട് പേര്‍ക്ക് അംഗവൈകല്യം വരുത്തി കൊണ്ടുമാണ് ഒരു യുദ്ധം അവസാനിക്കുന്നത് . ഒരു ധീര ജവ...

Fruit basket : Hruthu krishnan VIII. A

Image
 

LANDSCAPE : VIGNESH ,CLASS VIII.B

Image
 

ഭൂമിക്കൊരു വരദാനം / വിസ്മയ. ഒബത് .ബി

Image
  ഒരു പൂമൊട്ടായ്‌ വന്നു നീ എന്നെ പിരിയുന്ന നിമിഷം നീയാകുന്ന ഓര്‍മ്മകള്‍ എന്നില്‍ ജിവാംശുവായ് എന്നും നിലനില്‍ക്കും . നിലാവിന്റെ ഓരത്ത് പാറി നടക്കുന്ന മിന്നാമിന്നുപ്പോലെ .. ഞാനും മണ്ണില്‍ അലിഞ്ഞു പോകും . ഭൂമിക്കൊരു  വരദാനമായ്.......   മഴയോട് കൂട്ടുകൂടിയ നിമിഷങ്ങളില്‍ മിക്കതിലും കണ്ണീര്‍ ധാരകളും ഒപ്പമുണ്ടായിരുന്നു . അടുത്ത ജന്മത്തിലെങ്കിലും കൃഷ്ണാ നിന്റെ കാല്‍ക്കല്‍ വീണലിയുന്ന തുളസി കതിരായിരുന്നുവെങ്കില്‍ ഞാന്‍ .............. അതുമല്ലെങ്കില്‍ നിന്‍ കാര്‍ക്കുന്തലില്‍ ഒളിക്കുന്ന കൊച്ചു മയില്‍‌പ്പീലിത്തുണ്ടായിരുന്നെങ്കില്‍ എന്‍റെ ജന്മം സഫലമാകും ........................   വിസ്മയ. ഒബത് .ബി

SCIENTIFIC PROGRESS IN INDIA AFTER INDEPENDENCE : MUHAMMED ASIL PARI CLASS . X.A

  SCIENTIFIC PROGRESS IN INDIA AFTER INDEPENDENCE : MUHAMMED ASIL  PARI. CLASS X .A Scientific progress in India was lukewarm slow in the initial years after independence in India. When Americans launched moon mission in 1669 named Apollo 11, including Neil Armstrong who was the first human to touch feet on moon.   India was not even having a space research organisation at that time. Russia in 1952 released their first satellite Sputnik 2. Even though we had many extraordinary scientists after British rule our scientific progress was very bad. But after certain period of the scientific progress started in India. Now, India is the one of the biggest military power and space powers in the world. This is all because of the growing scientific progress in India. India has tried a project of Chandrayan in 2091, even though failed it was a great achievement of Indian scientists. India has enormous achievements in space field like Apple, Edusat, and other satellites; India has ...