വഴിവക്കിലെ കിളിക്കൂട് ---------അഭിഷ്ണ . 8 എ.....
വഴിവക്കിലെ കിളിക്കൂട്
അഭിഷ്ണ . 8 എ.....
വഴിയോരപാത തന്‍ തണലായി
നില്‍ക്കുന്ന അമ്മയാം
മാവിന്‍റെ വേരില്‍ നിന്നും
അനപത്യതാ ദുഖമെരുന്ന
നിന്നുടെ
മാനത്തില്‍ നിന്നൊരു
പാട്ടുകേള്‍ക്കെ
പുല്ലില്ല ,പൂവില്ല
,പുഴയുമില്ല
കായില്ല കൂട്ടിനെങ്ങും
കിളിയുമില്ല
നിദ്രതന്‍ വേളയില്‍ നീ
അറിഞ്ഞില്ല
നിന്‍ മക്കളോ എങ്ങോ
മറഞ്ഞുപോയി.
മാര്‍ത്താണ്ഡനുനാരുന്ന
നേരത്തു തന്നെ നിന്‍
കൊമ്പത്തിരുന്നോരാ പാട്ട്
കേള്‍ക്കെ
നിയോ ഉണര്‍ന്നില്ലേ മനസ്സോ
നിറഞ്ഞില്ലെ
മാനം തെളിഞ്ഞു ചിരിച്ചതില്ലേ
.
ദല മര്‍മ്മരങ്ങളോ തഴുകിത്തലോടി
ആ മധുരം നാദത്തിന്‍
മനത്താരില്‍
അമ്മയാം മാവേ നീ ഗര്‍ഭം
പൂണ്ടിന്നൊരു
പൈങ്കിളി കുഞ്ഞിനു ജന്മം
നല്‍കാന്‍
നാളുകള്‍ക്കപ്പുറം അമ്മതന്‍
നെഞ്ചത്തു
ചാരിക്കിടക്കുന്ന
പൈങ്കിളിയോ
ചന്ദ്രിക വന്നൊരു നേരത്തുത്തനെയാമ്മ
അറിയാതെ എങ്ങു പോയി ?
ഉണരുവാന്‍ നേരമായി
അമ്മതന്‍ പിടയുന്ന
ഹൃദയത്തില്‍
നിന്നാദ്യമായി പാട്ടുകേള്‍ക്കെ
പൊട്ടിക്കരഞ്ഞോരാ മാവിന്‍റെ
നെഞ്ചിലെ
മുരിവെന്നു
മായുമെന്നാശങ്കയായ്
ഇടറുക ഗാനമോന്നേറ്റു
പാടുവാന്‍ കൂടെ
ആരുമില്ലാത്തൊരു വേദനയാല്‍
എല്ലാം സഹിക്കാം താരം
കരുത്തേകി
അവള്‍ പാതി മയക്കത്തില്‍
നിന്ന് പോയി
അരുണനുദിച്ചോരാന്നേരം
പുറപ്പെട്ടു
എന്‍റെയുള്ളിന്നുള്ളിലെ
വേദന
മാവിന്‍ കരത്തിലോ കണ്ടു
ഞാനന്നേരം
പൈങ്കിളി കുഞ്ഞിന്‍റെ കൊച്ചു
വീട് ................
Comments
Post a Comment