യുദ്ധം എന്തിന് ?.........മീനാക്ഷി കെ .ആനന്ദ്
യുദ്ധം എന്തിന് ?
മീനാക്ഷി കെ .ആനന്ദ് (ക്ലാസ്സ് എട്ട്.ബി )
പല രാജ്യങ്ങള്‍ തമ്മില്‍ പല പല കാരണങ്ങള്‍ കൊണ്ട്
യുദ്ധമുണ്ടാകുന്നു .അതിര്‍ത്തി തര്‍ക്കം മൂലം ഇന്നും ഇന്ത്യയും പാക്കിസ്ഥാനും
തമ്മില്‍ യുദ്ധങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു .ഇത് വെറും ഉദാഹരണം മാത്രം .വേറെ പല
കാരണങ്ങളും യുദ്ധം സൃഷ്ടിക്കുന്നു.
യഥാര്‍ത്ഥത്തില്‍ യുദ്ധത്തില്‍
ജയിക്കുന്നവനുംതോല്‍ക്കുന്നു . തന്‍റെ രാജ്യത്തിലെ ഒരു പാട് സൈനികരുടെ ജീവന്‍
നഷ്ടപ്പെടുന്നതിലൂടെ അവരുടെ മക്കള്‍ അനാഥരാവുന്നു .വീടുകള്‍ നിശ്ചലമാകുന്നു.ഒരുപാട്
പേരുടെ ഭാര്യമാര്‍ വിധവകളാകുന്നു .
യുദ്ധത്തില്‍ ജയിക്കുന്ന രാജ്യം ധീര ജവാന്മാര്‍ക്ക്
ബഹുമതികള്‍ നല്‍കുന്നു .അവരുടെ മൃതശരീരം വീടുകളിലേക്ക് എത്തിക്കുന്നു .കുറച്ചുകാലത്തിന്കാര്യങ്ങള്‍
തിരക്കുന്നു . പിന്നിട് ദുരിതങ്ങള്‍ അനുഭവിക്കുന്നത് അവരുടെ കുടുംബം മാത്രം .
മരിച്ചവര്‍ മരിച്ചു;എന്നാല്‍ ഒരു പാട് പേര്‍
ഗുരുതരമായ പരിക്കുമൂലം വീടുകളിലേക്ക് മടങ്ങുന്നു .അവരുടെ അവസ്ഥ ദയനീയമാണ് .
ഒരു പാട് പേരുടെ ജീവന്‍ ബലി കൊടുത്തും ഒരുപാട്
പേര്‍ക്ക് അംഗവൈകല്യം വരുത്തി കൊണ്ടുമാണ് ഒരു യുദ്ധം അവസാനിക്കുന്നത് . ഒരു ധീര
ജവാനെ ഓര്‍മ്മിക്കുന്നത് കൊണ്ടോ അദ്ദേഹത്തിന്‍റെ ധീരതയെ വാഴ്ത്തിപ്പാടിയത് കൊണ്ടോ
കാര്യമില്ല .അദ്ദേഹത്തിന്‍റെ നിര്യാണം മൂലം നിശ്ചലമായ ആ വീടിനെ ,കുടുംബത്തിനെ
അദ്ദേഹത്തിന്‍റെ മക്കളെ ഉയര്‍ത്തെഴുന്നെല്‍പ്പിക്കണം .
നമ്മളാല്‍ ആവുന്നതെന്തോ അതവര്‍ക്ക് നല്‍കണം .മരണം
നിശ്ചിതമാണ് .എന്നാല്‍ യുദ്ധങ്ങള്‍ അതിന് കാരണമാവരുത് .യുദ്ധമെന്തിന്
? സൈന്യം എന്തിന് ?.
അഹിംസയിലൂടെ പ്രശ്നങ്ങളെ നേരിടണം .അതു തന്നെയാണ്
നമ്മുടെ രാഷ്ട്രപിതാവും ആഗ്രഹിച്ചിരുന്നത് .
നമ്മുടെ രാജ്യത്തുള്ള വിസ്തൃതി മതി .എന്തിന് നാം
വെട്ടിപ്പിടിക്കാനും കൈപ്പിടിയിലൊതുക്കുവാനും യുദ്ധങ്ങള്‍ നടത്തുന്നു ? .യുദ്ധത്തിനുള്ള
ആയുധങ്ങള്‍ക്കും സൈനികരുടെ ചെലവിനുമായി ഒരു പാട് പണം നാം ചിലവാക്കുന്നു .അതിന് പകരം
അതു എന്തു കൊണ്ട് രാജ്യത്തിന്‍റെ വികസനത്തിനായി ഉപയോഗിച്ചുകൂടാ ?. ഇതിനുത്തമ
ഉദാഹരണമാണ് നോര്‍ത്ത് അമേരിക്കന്‍ രാജ്യമായ കോസ്റ്ററിക്ക .അവിടെ സൈന്യമില്ല .അവിടത്തെ
ഭരണഘടന ജനങ്ങളുടെ ആരോഗ്യ ക്ഷേമത്തിനായും പണം
ഉപയോഗിക്കുന്നു .
കോസ്റ്ററിക്ക എന്ന രാജ്യത്തെ നാം മാതൃകയായി
സ്വീകരിക്കണം.സൈന്യമില്ലാത്ത ,തര്‍ക്കമില്ലാത്ത
വികസിത രാജ്യം ;അങ്ങനെയാകണം ഈ ലോകത്തിലെ ഓരോ രാജ്യവും .
യുദ്ധത്തിലെ വിജയി ഏറ്റുവാങ്ങുന്നത് തോല്‍വിയാണ് .പിന്നെയെന്തിന്
യുദ്ധം ?
യുദ്ധമില്ലാത്ത ,അഹിംസ നടപ്പിലാക്കുന്ന ഒരു കാലം
വരണം .എന്നാല്‍ ശാന്തിയും സമാധാനവും നിശ്ചയം .
മീനാക്ഷി .കെ .ആനന്ദ് .
8.ബി.

Comments
Post a Comment