ഭൂമിക്കൊരു വരദാനം / വിസ്മയ. ഒബത് .ബി

 


ഒരു പൂമൊട്ടായ്‌ വന്നു നീ

എന്നെ പിരിയുന്ന നിമിഷം

നീയാകുന്ന ഓര്‍മ്മകള്‍ എന്നില്‍

ജിവാംശുവായ് എന്നും നിലനില്‍ക്കും .

നിലാവിന്റെ ഓരത്ത് പാറി നടക്കുന്ന

മിന്നാമിന്നുപ്പോലെ ..

ഞാനും മണ്ണില്‍ അലിഞ്ഞു പോകും .

ഭൂമിക്കൊരു  വരദാനമായ്.......  

മഴയോട് കൂട്ടുകൂടിയ നിമിഷങ്ങളില്‍

മിക്കതിലും

കണ്ണീര്‍ ധാരകളും ഒപ്പമുണ്ടായിരുന്നു .

അടുത്ത ജന്മത്തിലെങ്കിലും കൃഷ്ണാ

നിന്റെ കാല്‍ക്കല്‍ വീണലിയുന്ന

തുളസി കതിരായിരുന്നുവെങ്കില്‍ ഞാന്‍ ..............

അതുമല്ലെങ്കില്‍ നിന്‍ കാര്‍ക്കുന്തലില്‍

ഒളിക്കുന്ന കൊച്ചു മയില്‍‌പ്പീലിത്തുണ്ടായിരുന്നെങ്കില്‍

എന്‍റെ ജന്മം സഫലമാകും ........................

 

വിസ്മയ. ഒബത് .ബി


Comments

Popular posts from this blog

SCIENTIFIC PROGRESS IN INDIA AFTER INDEPENDENCE : MUHAMMED ASIL PARI CLASS . X.A

ഘാതകന്‍ - കെ.ആര്‍ .മീര : BOOK REVIEW – ATHISHA .CLASS XI (SCIENCE) 2021-22

നിശബ്ദ സഞ്ചാരം : അശ്വതി എ .എസ് .XII A. 2021-22