യുദാസിന്‍റെ സുവിശേഷം/കെ .ആര്‍ മീര
യുദാസിന്‍റെ സുവിശേഷം/കെ .ആര്‍ മീര
ഭജന .പി
പത്ത് .എ.
സമൂഹവും സ്ത്രിയുമാണ് ഇവരുടെ നോവലിന്റെ പ്രധാന പ്രമേയം . കെ .ആര്‍ മീരയുടെ
ആരാച്ചാര്‍ എന്ന പുസ്തകത്തിനു കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡ്
ലഭിച്ചിട്ടുണ്ട് .
പ്രേമയാണ് കഥയിലെ പ്രധാന കഥാപാത്രം .പ്രേമയുടെ കഥ നമ്മളോട് പറയുന്ന രീതിയിലാണ്
കഥ അവതരിപ്പിച്ചിട്ടുള്ളത്.പ്രേമക്ക് യുദാസിനോടുള്ള പ്രണയമാണ്
പ്രധാന പ്രമേയം .
കായലിനടുത്താണ് പ്രേമയുടെ വീട് .ഈ കായലില്‍ മിക്ക
ദിവസങ്ങളിലും ശവങ്ങള്‍ പോന്താറുണ്ട്.ഈ ശവങ്ങളെ കായലില്‍ മുങ്ങി കരക്ക്
എത്തിക്കുന്നതാണ് യുദാസിന്റെ ജോലി .
യുദാസ് ഒരേ സമയം ഒരു ഒറ്റുക്കാരനും പഴയ നക്സലെറ്റും
ആയിരുന്നു .ഒരിക്കല്‍ കപ കൈയിന്‍ ക്യപില്‍ വെച്ച് അയാള്‍ പോലീസിന്റെ
പിടിയിലാവുകയും പോലിസുക്കാര്‍ അയാളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു . അങ്ങനെ അയാള്‍
സുനന്ദ എന്ന ധൈര്യശാലിയായ ഒരു നക്സലെറ്റിനെ ഒറ്റി കൊടുക്കുന്നു .
സുനന്ദയോട് അയാള്‍ക്ക് വലിയ ഇഷ്ട്ടവും ബഹുമാനവുമായിരുന്നു .പക്ഷെ
പോലിസുക്കാരുടെ ക്രൂരമായ മര്‍ദ്ധനത്തിനു മുന്നില്‍ അയാള്‍ക്ക് സുനന്ദയെ ഒറ്റി
കൊടുക്കേണ്ടി വന്നു .അവസാനം അവര്‍ യുദാസിനെ കൊണ്ട് തന്നെ സുനന്ദയെ കയത്തിലെറിഞ്ഞു
കൊന്നു .
പ്രേമയുടെ അച്ഛന്‍ ഈ കപികയിന്‍ ക്യാപിലെ ഒരു പോലിസുക്കാരനായിരുന്നു .അയാള്‍
ദിവസവും പ്രേമയെയും അമ്മയെയും സഹോദരങ്ങളെയും ഉപദ്രവിച്ചിരുന്നു .മാതാപിതാക്കളുടെ
സ്നേഹവും കരുതലും അത്രമേല്‍ ലഭിക്കാതെയാണ് അവള്‍ വളര്‍ന്നത് .
സ്വാതന്ത്ര്യത്തോടെ ജീവിക്കുക എന്നത് പ്രേമയുടെ ഒരാഗ്രഹമായിരുന്നു .അങ്ങനെ
തന്റെ രണ്ടിരട്ടി പ്രായമുള്ള യുദാസിനെ പ്രണയിച്ചു. ഈ വിവരം അറിഞ്ഞ യുദാസ് അവളില്‍ നിന്നും ഓടിയോളിക്കാന്‍ തുടങ്ങി
..പക്ഷെ യുദാസ് ചെല്ലുന്നിടത്തെല്ലാം പ്രേമ അയാളെ തേടിയെത്തി .സാഹചര്യം വീണ്ടും
വീണ്ടും പ്രേമയെ യുദാസിനടുത്തെത്തിച്ചു. കഥ ഇവിടെ അവസാനിക്കുന്നില്ല .........
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച കാര്യം കഥയില്‍ അങ്ങോളം അവതരിപ്പിച്ചിട്ടുണ്ട് .
സ്വാതന്ത്ര്യം ലക്ഷ്യമാക്കി ജീവിക്കുന്ന ഒരാളാണ് പ്രേമ. അത് കൊണ്ട് തന്നെ ഈ അടിയന്തിരാവസ്ഥ
അവള്‍ ഒരു പാട് വെറുത്തിരുന്നു .
നമ്മള്‍ നേരിട്ട് കാണുന്ന അനുഭവം വായനക്കാരില്‍ സൃഷ്ട്ടിക്കാന്‍ കെ .ആര്‍
.മീരക്ക് സാധിച്ചിട്ടുണ്ട് . നമ്മുടെ ഉള്ളിലെ ചിന്തകളെയും വികാരങ്ങളെയും
വിളിച്ചുണര്‍ത്തുന്ന ഒരുപാട് ഭാഗം ഈ കഥയിലൂടെ കടന്നുപോകുന്നു.ലളിതമായ ഭാഷയാലും
സുന്ദരമായ വാക്കുകളാലും കഥയെ സുന്ദരമാക്കാന്‍ കെ .ആര്‍ .മീരക്ക് സാധിച്ചു .നമ്മുടെ
വിദ്യാലയത്തിലെ പുസ്തക ശാലയില്‍ ഈ പുസ്തകള്‍ ലഭ്യമാണ് .എല്ലാവരും വായിക്കാന്‍
ശ്രമിക്കുക .
ഭജന .പി
പത്ത് .എ.
Comments
Post a Comment