യുദാസിന്‍റെ സുവിശേഷം/കെ .ആര്‍ മീര
യുദാസിന്‍റെ സുവിശേഷം/കെ .ആര്‍ മീര ഭജന .പി പത്ത് .എ. സമൂഹവും സ്ത്രിയുമാണ് ഇവരുടെ നോവലിന്റെ പ്രധാന പ്രമേയം . കെ .ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന പുസ്തകത്തിനു കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട് . പ്രേമയാണ് കഥയിലെ പ്രധാന കഥാപാത്രം .പ്രേമയുടെ കഥ നമ്മളോട് പറയുന്ന രീതിയിലാണ് കഥ അവതരിപ്പിച്ചിട്ടുള്ളത്.പ്രേമക്ക് യുദാസിനോടുള്ള പ്രണയമാണ് പ്രധാന പ്രമേയം . കായലിനടുത്താണ് പ്രേമയുടെ വീട് .ഈ കായലില്‍ മിക്ക ദിവസങ്ങളിലും ശവങ്ങള്‍ പോന്താറുണ്ട്.ഈ ശവങ്ങളെ കായലില്‍ മുങ്ങി കരക്ക് എത്തിക്കുന്നതാണ് യുദാസിന്റെ ജോലി . യുദാസ് ഒരേ സമയം ഒരു ഒറ്റുക്കാരനും പഴയ നക്സലെറ്റും ആയിരുന്നു .ഒരിക്കല്‍ കപ കൈയിന്‍ ക്യപില്‍ വെച്ച് അയാള്‍ പോലീസിന്റെ പിടിയിലാവുകയും പോലിസുക്കാര്‍ അയാളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു . അങ്ങനെ അയാള്‍ സുനന്ദ എന്ന ധൈര്യശാലിയായ ഒരു നക്സലെറ്റിനെ ഒറ്റി കൊടുക്കുന്നു . സുനന്ദയോട് അയാള്‍ക്ക് വലിയ ഇഷ്ട്ടവും ബഹുമാനവുമായിരുന്നു .പക്ഷെ പോലിസുക്കാരുടെ ക്രൂരമായ മര്‍ദ്ധനത്തിനു മുന്നില്‍ അയാള്‍ക്ക് സുനന്ദയെ ഒറ്റി കൊടുക്കേണ്ടി വന്നു .അവസാനം അവര്‍ യുദാസിനെ ...