Posts

Showing posts from August, 2022

യുദ്ധം എന്തിന് ?.........മീനാക്ഷി കെ .ആനന്ദ്

Image
  യുദ്ധം എന്തിന് ? മീനാക്ഷി കെ .ആനന്ദ്   (ക്ലാസ്സ്‌ എട്ട്.ബി ) പല രാജ്യങ്ങള്‍ തമ്മില്‍ പല പല കാരണങ്ങള്‍ കൊണ്ട് യുദ്ധമുണ്ടാകുന്നു .അതിര്‍ത്തി തര്‍ക്കം മൂലം ഇന്നും ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു .ഇത് വെറും ഉദാഹരണം മാത്രം .വേറെ പല കാരണങ്ങളും യുദ്ധം സൃഷ്ടിക്കുന്നു. യഥാര്‍ത്ഥത്തില്‍ യുദ്ധത്തില്‍ ജയിക്കുന്നവനുംതോല്‍ക്കുന്നു . തന്‍റെ രാജ്യത്തിലെ ഒരു പാട് സൈനികരുടെ ജീവന്‍ നഷ്ടപ്പെടുന്നതിലൂടെ അവരുടെ മക്കള്‍ അനാഥരാവുന്നു .വീടുകള്‍ നിശ്ചലമാകുന്നു.ഒരുപാട് പേരുടെ ഭാര്യമാര്‍ വിധവകളാകുന്നു . യുദ്ധത്തില്‍ ജയിക്കുന്ന രാജ്യം ധീര ജവാന്മാര്‍ക്ക് ബഹുമതികള്‍ നല്‍കുന്നു .അവരുടെ മൃതശരീരം വീടുകളിലേക്ക് എത്തിക്കുന്നു .കുറച്ചുകാലത്തിന്കാര്യങ്ങള്‍ തിരക്കുന്നു . പിന്നിട് ദുരിതങ്ങള്‍ അനുഭവിക്കുന്നത് അവരുടെ കുടുംബം മാത്രം . മരിച്ചവര്‍ മരിച്ചു;എന്നാല്‍ ഒരു പാട് പേര്‍ ഗുരുതരമായ പരിക്കുമൂലം വീടുകളിലേക്ക് മടങ്ങുന്നു .അവരുടെ അവസ്ഥ ദയനീയമാണ് . ഒരു പാട് പേരുടെ ജീവന്‍ ബലി കൊടുത്തും ഒരുപാട് പേര്‍ക്ക് അംഗവൈകല്യം വരുത്തി കൊണ്ടുമാണ് ഒരു യുദ്ധം അവസാനിക്കുന്നത് . ഒരു ധീര ജവ...